ജീവനം വെറും ഒരു പ്രകൃതി ചികിത്സാലയം മാത്രമല്ല, ഒരു കുടുംബം കൂടിയാണ്.
Home | Dr. Jenny Kalathilകഴിഞ്ഞ 10 വർഷത്തിലേറെയായി തൃശ്ശൂരിൽ പ്രവർത്തിച്ചുവരുന്ന Naturopathy hospital ആണ് ജീവനം. തികച്ചും ഔഷധ രഹിതമായ ചികിത്സാരീതിയാണു ഞങ്ങൾ പിന്തുടരുന്നത്. Balanced diet, Customised exercises, Scientific relaxation, Psychic empowerment എന്നിവയാണ് ഈ ചികിത്സയുടെ ഏറ്റവം പ്രധാനപ്പെട്ട നാലു തൂണുകൾ. ഈ നാലു തൂണുകൾ അഥവാ 4 foundations ൽ ഊന്നി നിന്നുകൊണ്ടാണു ജീവനം അവിടുത്തെ ചികിത്സാ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ, മനുഷ്യ ശരീരത്തിനു മരുന്നുകളൊന്നും കൂടാതെ സ്വയം ചികിത്സിക്കാനുള്ള ശേഷിയുണ്ട് എന്ന തിരിച്ചറിവാണ് ഇത്തരമൊരു ചികിത്സാരീതി പിന്തുടരുവാൻ ഞങ്ങളെ നിർബന്ധിക്കുന്നത്. ഇതു വളരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. Authophagy എന്നാണ് അതിനെ ശാസ്ത്രീയമായി വിളിക്കുന്നത്. അമേരിക്കയിലെ മെഡിക്കൽ ഡോക്ടറായിരുന്ന Dr.Isaac Jennings എഴുതിയ The Philosophy of Human Life എന്ന ഗ്രന്ഥമാണ് ഞങ്ങളുടെ ചികിത്സയുടെ അടിസ്ഥാന പ്രമാണം. അതോടൊപ്പം ആധുനിക വൈദ്യശാസ്ത്ര രംഗത്തു നിലവിലുള്ള diagnostic method കൾ ഞങ്ങളുടെ ചികിത്സയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
കൂടുതലും ജീവിതശൈലി രോഗങ്ങൾക്കാണ് ഈ ചികിത്സാരീതി ഏറ്റവും ഫലവത്തായിരിക്കുന്നത്. Obesity, Diabetes, Fatty liver, Hormone related Thyroid തകരാറുകൾ, PCOD എന്നീ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയ്ക്കായി നിരവധി പേർ ജീവനത്തെ ആശ്രയിക്കുന്നു. സ്ത്രീകളിൽ കണ്ടുവരുന്ന PCOD ചികിത്സാരംഗത്തു, ജീവനം ഇന്നു കേരളത്തിൽ അറിയപ്പെടുന്ന സ്ഥാപനമാണ്. ഞങ്ങളുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചാൽ ഇത്തരം രോഗങ്ങളെ പറ്റിയുള്ള വിശദീകരണങ്ങളും പരിഹാരങ്ങളും Patient Reviews ഉം യഥേഷ്ടം കാണാവുന്നതാണ്.