ചികിത്സയും ജീവനവും

ചികിത്സയും ജീവനവും

പ്രകൃതി ജീവനവും പ്രകൃതി ചികിത്സയും രണ്ടാണ്. അവയെ വേർതിരിച്ചറിയേണ്ടതുണ്ട്

Home | Dr. Jenny Kalathil

ചികിത്സയും ജീവനവും

പ്രകൃതി ചികിത്സയും പ്രകൃതി ജീവനവും രണ്ടും രണ്ടാണ്. ഇവയെ വേർതിരിച്ചറിയേണ്ടതുണ്ട്. രോഗം ബാധിച്ച ഒരാളിനെ, വിശ്രമം, വ്യായാമം, ശരിയായ ആഹാര രീതി, എന്നിവ മൂന്നും ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി, ഔഷധങ്ങളില്ലാതെ രോഗം ഭേദമാക്കി, ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥയിലേക്കു തിരികെയെത്തിക്കുന്നതാണ് പ്രകൃതി ചികിത്സ.

പ്രകൃതി നിയമങ്ങൾക്കനുസൃതമായി, മനുഷ്യ ജീവിതത്തെ ഇണക്കി ചേർത്തു, ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ കൈവരിച്ചു, ആരോഗ്യവും സന്തോഷവും നിലനിർത്തുന്ന ജീവിത രീതിയാണു പ്രകൃതി ജീവനം.

കലശലായ രോഗം ബാധിച്ചു വരുന്ന ഒരാളിനെ, പ്രകൃതി ജീവനത്തിലേക്കല്ല, മറിച്ചു പ്രകൃതി ചികിത്സയിലേക്കാണ് ആദ്യം പ്രവേശിപ്പിക്കുന്നത്. കാരണം, രോഗിയായ ഒരാളിന്, പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു തന്റെ രോഗത്തെ ഭേദമാക്കുക എന്നത് അത്ര എളുപ്പത്തിൽ സാധ്യമാകണമെന്നില്ല. ഈ സന്ദർഭത്തിലാന്ന് പ്രകൃതി ചികിത്സക്ക് ഇവിടെ പ്രാധാന്യമുള്ളത്.

വ്യക്തിജീവിതത്തെ പ്രകൃതിയുടെ ഗതിയുമായി ഇണക്കി ചേർക്കുന്നതിന് ആവശ്യമായി വരുന്ന ചില ശാസ്ത്രീയ വിധികൾ പ്രകൃതി ചികിത്സയിലുമുണ്ട് . ഇതിനായിട്ടു, പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് പ്രകൃതിജന്യ വസ്തുക്കളും, യോഗാഭ്യാസവുമാണ്.

രോഗം ഭേദമായതിനു ശേഷം, വീണ്ടും രോഗത്തിനു പിടികൊടുക്കാതിരിക്കാൻ വേണ്ടി, ശരീരത്തെയും മനസ്സിനെയും പരിപൂർണ്ണ ആരോഗ്യത്തിൽ ദൃഢമായി നിലനിർത്തുന്നതിനുള്ള ജീവിത രീതിയാണു തുടർന്ന് ശീലിക്കേണ്ടത്. ഇതാണ് പ്രകൃതിജീവനം. ഈ ജീവിത രീതി, രോഗങ്ങൾ ഇല്ലാത്തവർക്കും ശീലിക്കാവുന്ന ഒന്നാണ്. ഇതു നമ്മെ രോഗങ്ങളുടെ പിടിയിൽ നിന്നും അകറ്റി നിർത്തും. ആനന്ദകരമായ ജീവിതത്തിനായി ഓരോരുത്തരും പിന്തുടരേണ്ട ഒന്നാണ് പ്രകൃതി ജീവനം.